മെലാനിയ ട്രംപ് ഇനി നഗ്നയായിരിക്കുമോ ?; വസ്ത്രത്തിന്റെ പേരിലും ഉടക്ക്!
തെല്ലറ്റ് ഉടക്കിയതിനാല്‍ മെലാനിയ ട്രംപ് ഇനി നഗ്നയായി നടക്കുമോ ?!
തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം വിവാദ പ്രസ്താവനകള്‍ നടത്തിയ അമേരിക്കന്‍ റിപ്പബളിക്കൻ പ്രഡിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപിന് താന്‍ വസ്ത്രമൊരുക്കില്ലെന്ന് പ്രശസ്ത ഫ്രഞ്ച് ഫാഷൻ ഡിസൈനർ സോഫി തെല്ലറ്റ്.
2009 മുതൽ നിരവധി തവണ മിഷേൽ ഒബാമക്ക് വസ്ത്രങ്ങൾ ഒരുക്കി തെല്ലറ്റ് കത്തിലൂടെയാണ് തന്റെ നയം വ്യക്തമാക്കിയത്.
വ്യക്തി സ്വാതന്ത്ര്യത്തെയും ജീവിത ശൈലികളോടും ബഹുമാനം പുലർത്തുന്ന താൻ മെലാനിയയുമായി സഹകരിക്കാനില്ല. കുടുംബപരമായി നടത്തുന്ന ബിസിനസ് എന്ന നിലയിൽ പണമെന്ന ഘടകത്തെ കണക്കിലെടുക്കുന്നില്ലെന്നും തെല്ലറ്റ് കത്തിലൂടെ വ്യക്തമാക്കുന്നു.
കുടിയേറ്റ വിരുദ്ധത, വംശീയ വിദ്വേഷം, ലിംഗ വിവേചനം തുടങ്ങി തങ്ങളുടെ സംസ്കാരത്തിന് വിരുദ്ധമായ കാര്യങ്ങളാണ് ട്രംപ് ഉയർത്തികൊണ്ടുവന്നത്. അത്തരമൊരു രാഷ്ട്രീയത്തിൽ പങ്കുചേരുന്നത് ബുദ്ധിപരമല്ലെന്നറിയാമെന്നും തെല്ലറ്റ് പറയുന്നുണ്ട്.