ധാക്ക ഭീകരാക്രമണം: രണ്ടുപേര്‍ അറസ്റ്റിലായതായി പൊലീസ് വെളിപ്പെടുത്തല്‍
ധാക്ക ഭീകരാക്രമണം: രണ്ടുപേര്‍ അറസ്റ്റിലായതായി പൊലീസ് വെളിപ്പെടുത്തല്‍
ധാക്ക ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പൊലീസ് ഐജി എ കെ എം ശാഹിദുല്‍ ഹഖ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, അറസ്റ്റിലായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പിടിയിലായവര്‍ അവശനിലയിലാണെന്നും ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമേ ചോദ്യം ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
വിദേശികളും ഇന്ത്യക്കാരിയായ താരിഷിയുമടക്കം 22 പേര്‍ ആയിരുന്നു ധാക്ക ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ധാക്കയിലെ റസ്റ്റോറന്റിലെത്തിയവരെ ബന്ദികളാക്കിയ ഭീകരര്‍ വിദേശികളെ തിരഞ്ഞുപിടിച്ച് വധിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ 18 പേരും വിദേശികളാണ്.
സംഭവസ്ഥലത്തുനിന്ന് ഒരു തീവ്രവാദിയെ പിടികൂടിയതായി നേരത്തെ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന അറിയിച്ചിരുന്നു.