ഐ വി എഫ് ചികിത്സയിൽ വിജയം സ്വന്തമാക്കാൻ ഡോണറുടെ സ്പേമിന് പകരം സ്വന്തം സ്പേം നൽകി 49 കുട്ടികളുടെ അച്ഛനായി ഡച്ച് ഡോക്ടർ. വിജയകരമാകാത്തെ സ്പേം സ്സ്മ്പിളുകൾക്ക് പകരം ദമ്പതികൾ അറിയാതെ സ്വന്തം സ്പേം നൽകിയാണ് ഡോക്ടർ ചികിത്സ നടത്തിയിരുന്നത്. സഭവം പുറത്തറിഞ്ഞപ്പോഴേക്കും ജാൻ കർബാറ്റ് എന്ന ഡോക്ടർ മരിച്ചിരുന്നു.
ഐ വി എഫ് ചികിത്സയിലൂടെ പിറന്ന കുഞ്ഞ് ഡോകടറുടേതാണ് എന്ന സംശയത്തെ തുടർന്ന് ഒരാൾ കോടതിയെ സമീപിച്ചതോടെയാണ് സംഭവങ്ങൾ പുറത്തറിഞ്ഞത്. കോടതിയുടെ ഇടപെടലിനെ തുടർന്ന് ഡി എൻ എ പരിശോധന നടത്തിയതോടെയാണ് 49 കേസുകളിൽ സ്വന്തം സ്പേം ഉപയോഗിച്ചാണ് ഡോക്ടർ ചികിത്സ വിജയകരമാക്കി മാറ്റിയത് എന്ന് വ്യക്തമായത്.
ചികിത്സ വിജയകരമാക്കുന്നതിനായി പല ഡോണർമാരുടെ സ്പേം തമ്മിൽ കലർത്തി ഉപയോഗിച്ചിരുന്നതായും, ഡോണർമാരിൽ നിന്നും സ്വീകരിക്കുന്ന സ്പേം സാംപിളുകൾ ഡോക്ടർ മറ്റു ക്ലിനിക്കുകൾക്ക് നൽകിയിരുന്നതായും കോടതിയിൽ ഡോക്ടക്കെതിരെ ആരോപണം ഉയർന്നിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ റൊട്ടൻഡാമിലുള്ള ക്ലിനിക്ക് അടച്ചുപൂട്ടി.