Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടുവേദനയുമായി ആശുപത്രിയിൽ എത്തി, എക്‌സറേ പരിശോധനയിൽ ലിംഗം എല്ലായി മാറുന്ന അപൂർവ്വം അസുഖം; ഞെട്ടലിൽ ഡോക്‌ർമാർ

ന്യൂയോർക്കിലാണ് സംഭവം.

നടുവേദനയുമായി ആശുപത്രിയിൽ എത്തി, എക്‌സറേ പരിശോധനയിൽ ലിംഗം എല്ലായി മാറുന്ന അപൂർവ്വം അസുഖം; ഞെട്ടലിൽ ഡോക്‌ർമാർ
, ശനി, 17 ഓഗസ്റ്റ് 2019 (11:12 IST)
63കാരനായ രോഗി ആഴ്ച്ചകളോളമായി അലട്ടുന്ന മുട്ടു വേദനയുമായി ആശുപത്രിയിലെത്തി  എക്സറേ എടുത്ത് ഫലം കണ്ടപ്പോൾ ഞെട്ടി. ഫലം പരിശോധിച്ച മെഡിക്കൽ സംഘം അയാളുടെ ജനനേന്ദ്രിയം എല്ലായി മാറുന്നുണ്ടെന്ന് കണ്ടെത്തി. ന്യൂയോർക്കിലാണ് സംഭവം. മുട്ടു വേദനയുമായി ആശുപത്രിയിലെത്തിയ രോഗി ഡോക്ടറെ കാണാൻ പോകുന്ന സമയത്ത് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ നഴ്സുമാർ അയാളെ എമർജൻസി റൂമിലേക്ക് കൊണ്ട് പോയി. കാലിനു നീരുള്ളതിനാൽ ഡോക്ടർ എക്സ്റേ എടുക്കാൻ ആവശ്യപ്പെടുകയും കാലിനു ബാൻഡേജ് ഇടുകയും ചെയ്തു. 
 
ശേഷം നടന്ന പരിശോധനയിലാണ് ദിവസങ്ങളായി തന്റെ ലിംഗത്തിലും വേദനയുണ്ടെന്ന് അയാൾ ഡോക്ടറിനോട് പറഞ്ഞു. ലിംഗത്തില്‍ നിന്നും വെള്ളം പോലെ ഡിസ്ചാര്‍ജ് വരുന്നുണ്ടോയെന്നു ഡോക്ടർ ചോദിച്ചപ്പോൾ അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നും കുറച്ച് ദിവസമായി ലിം​ഗത്തിൽ നല്ല വേദനയുണ്ടെന്നുമായിരുന്നു മറുപടി. തുടർന്ന് എക്സ് റേ എടുത്ത് പരിശോധിച്ചപ്പോഴാണ് ജനനേന്ദ്രിയം എല്ലായി മാറുന്നുണ്ടെന്നും എല്ലിന്റെ വളർച്ച തുടങ്ങിയിട്ട് കുറച്ചു കാലമായെന്നും കണ്ടെത്തിയത്.
 
‘ലിംഗത്തിലുണ്ടാകുന്ന ഒരു പ്രത്യേക തരത്തിലുള്ള കാൽസിഫിക്കേഷൻ പ്രക്രിയ’യായിട്ടാണ് ഡോക്ടർമാർ ഈ ഒരു രോഗാവസ്ഥയെ കാണുന്നത്. അപൂർവ്വങ്ങളിൽ അപൂർവമായ ഒരു രോഗാവസ്ഥയാണിത്. 40 കേസുകളാണ് ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സാധാരണഗതിയിൽ തൂങ്ങിക്കിടക്കുന്ന ലിംഗം സ്ഥിരമായി ദൃഢമാകുകയും, കടുത്ത വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് യൂറോളജി കേസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിൽ ആണുങ്ങൾ അടിവസ്ത്രം വാങ്ങുന്നത് കുറഞ്ഞു; ഞെട്ടിക്കുന്ന കണക്കുകൾ, കാരണമിത്