Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിൽ ആണുങ്ങൾ അടിവസ്ത്രം വാങ്ങുന്നത് കുറഞ്ഞു; ഞെട്ടിക്കുന്ന കണക്കുകൾ, കാരണമിത്

ഇന്ത്യയിൽ അടിവസ്ത്രങ്ങളുടെ വിൽപ്പനയിൽ കുത്തനെ കുറവ് വന്നതായി കണക്കുകൾ.

ഇന്ത്യയിൽ ആണുങ്ങൾ അടിവസ്ത്രം വാങ്ങുന്നത് കുറഞ്ഞു; ഞെട്ടിക്കുന്ന കണക്കുകൾ, കാരണമിത്
, ശനി, 17 ഓഗസ്റ്റ് 2019 (10:29 IST)
ഇന്ത്യയിൽ അടിവസ്ത്രങ്ങളുടെ വിൽപ്പനയിൽ കുത്തനെ കുറവ് വന്നതായി കണക്കുകൾ. രാജ്യത്തെ പ്രമുഖ അടിവസ്ത്ര നിർമാതാക്കളുടെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ തൊട്ടു മുമ്പത്തെ പാദത്തിൽ വിൽപ്പന കഴിഞ്ഞ പത്തുകൊല്ലത്തിനിടയിലെ ഏറ്റവും മോശം നിലയിലാണെന്ന് കണക്കുകൾ കാണിക്കുന്നു. ഇന്ത്യയിൽ ജോക്കി അടിവസ്ത്രങ്ങൾ വിൽക്കുന്ന പേജ് ഇൻഡസ്ട്രീസിന്റെ വളർച്ച ഈ കാലയളവിൽ താഴോട്ടാണ്. ഏപ്രിൽ-ജൂൺ പാദത്തിൽ രണ്ട് ശതമാനമാണ് പേജിന്റെ വളർച്ച ഇടിഞ്ഞത്. 2008നു ശേഷം ഇതാദ്യമായാണ് ഇത്രയും മോശം വളർച്ചാനിരക്ക് ജോക്കി കാണിക്കുന്നത്. മറ്റൊരു അടിവസ്ത്ര വ്യാപാരിയായ ഡോളാർ ഇൻഡസ്ട്രീസിന്റെ വിൽപ്പനയിൽ 4% കുറവാണ് വന്നിരിക്കുന്നത്. വിഐപി ക്ലോത്തിങ്സിന്റെ അടിവസ്ത്ര വിൽപ്പനയിൽ വന്ന ഇടിവ് 20 ശതമാനമാണ്. 
 
ലക്സ് ഇൻഡസ്ട്രീസിന്റെ കാര്യത്തിൽ വളർച്ചയോ തളർച്ചയോ ഉണ്ടായില്ല.രാജ്യത്തെ ജനങ്ങൾ തങ്ങളുടെ കുടുംബ ബജറ്റ് രണ്ടു തലയും മുട്ടിക്കാനാകാതെ വലയുന്നതിന്റെ സൂചനയാണ് അടിവസ്ത്രം വാങ്ങാതിരിക്കുന്നതിനു പിന്നിലെന്നാണ് വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനായ അലൻ ഗ്രീൻസ്പാനിന്റെ സിദ്ധാന്തം. ആണുങ്ങളുടെ അടിവസ്ത്രങ്ങളുടെ വിൽപ്പന ഇടിയുകയും പെണ്ണുങ്ങളുടെയും കുട്ടികളുടെയും അടിവസ്ത്രങ്ങളുടെ വില്‍പ്പനയിൽ അത്രകണ്ട് ഇടിവ് പ്രകടമാകാതിരിക്കുകയും ചെയ്യുന്നത് സാമ്പത്തിക ക്രയവിക്രയം നടത്തുന്ന പുരുഷന്മാർ ‘വിവേചനപരമായി’ പണം ചെലവഴിക്കുന്നതിന്റെ ലക്ഷണമാണെന്ന് ഈ സാമ്പത്തികശാസ്ത്ര സമീപനം പറയുന്നു. ഇക്കണോമിക് ടൈംസാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
ഇപ്പോൾ സംഭവിക്കുന്ന ഇടിവിന്റെ കാരണം സാമ്പത്തിക വ്യവസ്ഥയുടെ തളർച്ചയാണെന്ന് ദോലത്ത് കാപിറ്റൽ ക്യാപിറ്റൽ മാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതായി ലിവ്‌മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒപ്പം നിൽക്കുന്നവരാണു കരുത്ത്' - മേയർ പ്രശാന്തിനു വൈകാരികമായ ഒരു കുറിപ്പ്