കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ടുമാസം മദ്യപിക്കരുതെന്ന് റഷ്യയുടെ മുന്നറിയിപ്പ്. റഷ്യന്‍ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോയാണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് അഞ്ച് എന്ന വാക്‌സിന്‍ കൊവിഡിനെതിരെ 90ശതമാനത്തിലേറെ ഫലപ്രദമാണെന്നും വാക്‌സിന്റെ പ്രവര്‍ത്തനം നല്ലരീതിയില്‍ നടക്കാന്‍ എല്ലാരും മുന്‍കരുതലെടുക്കണമെന്നും അറിയിച്ചു.
മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് റഷ്യ ആരംഭിച്ചിട്ടുണ്ട്. അതേസമയം അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ ഫൈസര്‍-ബയോണ്‍ടെക് കൊവിഡ് വാക്സിന്‍ ഉപയോഗിക്കരുതെന്ന് ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചു. വാക്സിന്‍ സ്വീകരിച്ച 2 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അലര്‍ജിയായതിനെ തുടര്‍ന്നാണ് നിര്‍ദേശം.