Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, അഞ്ച് ജില്ലകളിൽ ജനം വിധിയെഴുതുന്നു

രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, അഞ്ച് ജില്ലകളിൽ ജനം വിധിയെഴുതുന്നു
, വ്യാഴം, 10 ഡിസം‌ബര്‍ 2020 (08:04 IST)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട പോളിങ് ആരംഭിച്ചു. കോട്ടയം,തൃശൂർ,പാലക്കാട്,എറണാകുളം,വയനാട് ജില്ലകളിലെ വോട്ടർമാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത്.
 
രണ്ടാം ഘട്ടത്തില്‍ തൃശൂരിലെ വടക്കാഞ്ചേരിയില്‍ മന്ത്രി എ.സി മൊയ്തീന്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. രാവിലെ ആറര മുതൽ തന്നെ പോളിങ് ബൂത്തുകളിൽ തിരക്കുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇക്കുറി പോളിങ് നടക്കുന്നത്. ബുധനാഴ്‌ച്ച ഉച്ചകഴിഞ്ഞു മൂന്നിന് ശേഷം കൊവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റൈനിലാകുകയോ ചെയ്‌തവർക്ക് ഇന്ന് വൈകീട്ട് ആറ് മണിക്കുള്ളിൽ പിപിഇ കിറ്റ് ധരിച്ച് വോട്ട് രേഖപ്പെടുത്താം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടമ്മയായ ബിജെപി സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി