‘തന്റെ ഭാര്യയെ ട്രംപ് ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു’; വെളിപ്പെടുത്തലുമായി നടന്‍
‘ട്രംപ് തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും അദ്ദേഹത്തിന്‍റെ കൂടെ ഹെലികോപ്ടറില്‍ സഞ്ചരിക്കുവാനും പറഞ്ഞു’: വെളിപ്പെടുത്തലുമായി നടന്‍
Publish Date: Fri, 24 Nov 2017 (15:18 IST)
Updated Date: Fri, 24 Nov 2017 (18:15 IST)
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹോളിവുഡ് നടന്‍ ബില്ലി ബാള്‍ഡ്‌വി രംഗത്ത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ചടങ്ങില്‍ ട്രംപ് തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ സ്പേശിച്ചുവെന്നാണ് താരത്തിന്റെ ആരോപണം.
ബില്ലി തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാന്‍ഹട്ടിനിലെ ഒരു ഹോട്ടലില്‍ വെച്ച് നടന്ന ഒരു പാര്‍ട്ടിയിലാണ് സംഭവം നടന്നത്. പാര്‍ട്ടിയില്‍ ട്രംപിനെ ക്ഷണിച്ചിട്ടുണ്ടായിരുന്നില്ലെന്നും എന്നിട്ടും പാര്‍ട്ടിക്ക് ട്രംപ് എത്തി. ഭാര്യയെ ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും അദ്ദേഹത്തിന്‍റെ ഹെലികോപ്ടറില്‍ അറ്റ്‌ലാന്റ് സിറ്റിയിലേക്ക് പോകാന്‍ ക്ഷണിക്കുകയും ചെയ്തുവെന്നും താരം വെളിപ്പെടുത്തി.
AISWARYA
Publish Date: Fri, 24 Nov 2017 (15:18 IST)
Updated Date: Fri, 24 Nov 2017 (18:15 IST)