Donald Trump: നൊബേല്‍ സമ്മാനം ലഭിച്ച വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് തന്നെ വിളിച്ചു നന്ദി പറഞ്ഞെന്ന് ട്രംപ്

വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് വിളിച്ചെന്നും തന്റെ 'ബഹുമാനാര്‍ഥം' സമ്മാനം സ്വീകരിക്കുന്നതായി പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി

രേണുക വേണു
ശനി, 11 ഒക്‌ടോബര്‍ 2025 (08:25 IST)
Donald Trump: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കാത്തതില്‍ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമ്മാനം ലഭിച്ച വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് (58) താന്‍ പല അവസരങ്ങളിലും സഹായം നല്‍കിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. 
 
വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് വിളിച്ചെന്നും തന്റെ 'ബഹുമാനാര്‍ഥം' സമ്മാനം സ്വീകരിക്കുന്നതായി പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. 
 
സമൂഹം ഒന്നിച്ചുള്ള മുന്നേറ്റമാണ് വെനസ്വേലയിലേതെന്നും തനിക്കു മാത്രമായി പുരസ്‌കാരം അനുചിതമാണെന്നും മരിയ പ്രതികരിച്ചു. വെനസ്വേല ജനതയ്ക്കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി മരിയ കൊരീന മച്ചാഡോ പറഞ്ഞു. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ വര്‍ഗശത്രുവായി കരുതുന്ന രാജ്യമാണ് യുഎസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുനമ്പം വഖഫ് ഭൂമിയല്ലെന്ന് കേരള ഹൈക്കോടതി വിധി; 600 ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസം

സംസ്ഥാന സ്‌കൂള്‍ കായികമേള 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ട്രെയിന്‍ യാത്രക്കാരിയുടെ ഫോണ്‍ പിടിച്ചുവാങ്ങി; 'സൂപ്പര്‍ഹീറോ' എന്ന് വാഴ്ത്തി സോഷ്യല്‍മീഡിയ

ബോഡിഷെയിം പരാമര്‍ശത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി; അത് സംസാരപരമെന്ന് മറുപടി

ക്ഷമയ്ക്ക് പരിധിയുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവർ അനുഭവിക്കും, താലിബാന് മുന്നറിയിപ്പുമായി പാകിസ്ഥാൻ

അടുത്ത ലേഖനം
Show comments