Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള യുവതിയുമായി പ്രണയം; നയതന്ത്ര ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ട്രംപ്

യുവതിയുമായി പ്രണയത്തിലായ നയതന്ത്ര ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം.

Donald Trump, Israel qatar attack,Hamas leaders, Qatar attack,ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ-ഖത്തർ, ഹമാസ് നേതാക്കൾ,ഖത്തർ ആക്രമണം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 9 ഒക്‌ടോബര്‍ 2025 (16:20 IST)
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള യുവതിയുമായി പ്രണയത്തിലായ നയതന്ത്ര ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി കോട്ടാണാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പേരു വെളിപ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥനും അയാളുടെ ചൈനീസ് കാമുകിയും ഉള്‍പ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
 
ചൈനയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള അമേരിക്കക്കാരായ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ചൈനീസ് പൗരന്മാരുമായി പ്രണയത്തിലോ ലൈംഗികബന്ധത്തിലോ ഏര്‍പ്പെടുന്നതിന് ബൈഡന്റെ ഭരണകാലത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് പ്രകാരം ആദ്യമായാണ് ഒരു ഉദ്യോഗസ്ഥന് ജോലി നഷ്ടമാകുന്നത്.
 
സംഭവം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോയും വിലയിരുത്തിയതായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള യുവതിയോട് പ്രണയം ഉള്ളതായി ഉദ്യോഗസ്ഥന്‍ സമ്മതിച്ചുവെന്നും ഇതിന് പിന്നാലെയാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

USA SHUTDOWN: ധന അനുമതി ബിൽ വീണ്ടും പരാജയം, അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ തുടരും