Nobel Peace Prize 2025: ട്രംപിനില്ല, 2025ലെ സമാധാന നൊബേൽ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക്
മച്ചാഡോയെ 2024ല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് സഖാരോവ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.1967 ഒക്ടോബര്‍ 7ന് വെനസ്വേലയിലെ കാരക്കാസിലാണ് മച്ചാഡോയുടെ ജനനം. സുമേറ്റ് എന്ന തെരെഞ്ഞെടുപ്പ് നിരീക്ഷണ സംഘടനയുടെ സഹസ്ഥാപകയായ മച്ചാഡോ ജനങ്ങള്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനും നീതിപൂര്‍വം തിരെഞ്ഞെടുപ്പുകള്‍ നടത്താനുമുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്.
2011 മുതല്‍ 2014 വരെ വെനസ്വേലന്‍ ദേശീയ സഭയില്‍ അംഗമായിരുന്നു. നിക്കോളാസ് മഡൂറോയുടെ ഏകാധിപത്യ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം നടത്തിയ മച്ചാഡോയെ 2024ല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് സഖാരോവ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2025 ഡിസംബര്‍ 10ന് ഓസ്ലോയില്‍ നടങ്ങുന്ന ചടങ്ങിലാകും നൊബേല്‍ പുരസ്‌കാരം മച്ചാഡോയ്ക്ക് സമ്മാനിക്കുക.