ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗത്തിനും 20% തീരുവ ചുമത്തുമെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം 100% അധികം തീരുവയുള്ള ഉല്‍പ്പന്നങ്ങള്‍ക്കും 20% തന്നെയാണോ പകര ചുങ്കം എന്ന കാര്യം വ്യക്തമല്ല. അമേരിക്കയെ എല്ലാ രാജ്യങ്ങളും കാലാകാലങ്ങളായി ചതിക്കുകയായിരുന്നുവെന്നാണ് ട്രംപ് വാദിച്ചത്.
അധികാരത്തില്‍ വീണ്ടും എത്തിയതിനു പിന്നാലെ കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് തീരുവ ചുമത്തിയിരുന്നു. അമേരിക്കയ്ക്കുമേല്‍ വര്‍ഷങ്ങളായി അന്യായമായി തീരുവ ചുമത്തുന്ന പല രാജ്യങ്ങളും അത് കുറയ്ക്കാന്‍ തയ്യാറാകുമെന്ന് ട്രംപ് പറഞ്ഞു.
കൂടാതെ ഇന്ത്യ ഗണ്യമായി ഇറക്കുമതി തീരുവ കുറയ്ക്കാന്‍ പോകുന്നതായാണ് താന്‍ അറിഞ്ഞതെന്നും അവര്‍ എന്തുകൊണ്ട് നേരത്തെ ഇത് ചെയ്തില്ലെന്നും ട്രംപ് ചോദിച്ചു. ഇതിനോടകം അമേരിക്കന്‍ നിര്‍മ്മിത കാറുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 2.5 ശതമാനത്തിന്റെ തീരുവ കുറച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനം ആഗോളവിപണിയെ പിടിച്ചു കുലുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.