ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ സംഘടനകളുമായും ആരോഗ്യമന്ത്രി ചര്‍ച്ച നടത്തും. സമരക്കാര്‍ക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു, ഐഎന്‍ടിയുസി നേതാക്കളെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. മൂന്നാം തവണയാണ് ആശാവര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്.
നാളെ വൈകുന്നേരം 3 മണിക്ക് എന്‍എച്ച്എം ഓഫീസില്‍ വച്ചാണ് ചര്‍ച്ച. അതേസമയം ആശാവര്‍ക്കര്‍മാരുടെ സമരം ഇന്ന് 50ാം ദിവസത്തിലേക്ക് കടക്കുകയാണ്. നിരാഹാര സമരം 13ാം ദിവസത്തിലേക്ക് കടന്നു. ഓണറേറിയം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാനം നിലപാട് വ്യക്തമാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.