ട്രംപ് ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല, എല്ലാം മക്കളുടെ ഭാഗ്യം
ട്രംപ് കോടികള്‍ വലിച്ചെറിഞ്ഞു; ലഭിച്ചത് ഇവര്‍ക്ക് - എല്ലാം അവരുടെ ഭാഗ്യം
ഭരണത്തിൽ പൂർണശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വ്യവസായ സാമ്രാജ്യങ്ങൾ ഉപേക്ഷിക്കുന്നതായി നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുകയെന്ന ലക്ഷ്യം നേടാനായി ബിസിനസിൽനിന്നു പൂർണമായി മാറി രാജ്യഭരണത്തിൽ മുഴുകുമെന്നാണ് ട്വിറ്ററിലൂടെ ട്രംപ് അറിയിച്ചത്.
റിയൽ എസ്റ്റേറ്റ് അടക്കമുള്ള വന്‍ ബിസിനസുകള്‍ മക്കൾക്കു കൈമാറാനാണു ട്രംപിന്റെ പദ്ധതി. നിയമപ്രകാരം ബിസിനസ് രംഗം വിടാൻ തനിക്കു ബാധ്യതയില്ല. എന്നാൽ പ്രസിഡന്റ് പദം ഏറെ പ്രധാനപ്പെട്ടതാണെന്നും ട്രംപ് വ്യക്തമാക്കുന്നുണ്ട്.
ഡിസംബർ 15നു ന്യൂയോർക്കിൽ പത്രസമ്മേളനം നടത്തി കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നു ട്രംപ് പറഞ്ഞു. സർക്കാരിന്റെ ഭാഗമായിരിക്കെ സ്വകാര്യ ബിസിനസ് ചെയ്യുന്നത് വിവാദങ്ങള്‍ വരുത്തുമെന്ന നിഗമനത്തെ തുടർന്നാണ് ട്രം പ് ഈ തീരുമാനമെടുത്തത്.
അതേസമയം, ട്രംപിനെതിരെ അമേരിക്കയില്‍ പലയിടത്തും പ്രതിഷേധം ശക്തമായി തുടരുകയാണ്. പലയിടത്തും അമേരിക്കന്‍ പതാക കത്തിക്കല്‍ അടക്കമുള്ള പ്രതിഷേധ സമരങ്ങളാണ് നടക്കുന്നത്.