Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്‌മീര്‍ വിഷയത്തില്‍ മധ്യസ്ഥനാകാം; ട്രംപിന്റെ വാഗ്‌ദാനത്തെ സ്വാഗതം ചെയ്യുന്നതായി പാകിസ്ഥാന്‍

കശ്‌മീര്‍ വിഷയത്തില്‍ മധ്യസ്ഥനാകാമെന്ന് ഡൊണാള്‍ഡ് ട്രംപ്

കശ്‌മീര്‍ വിഷയത്തില്‍ മധ്യസ്ഥനാകാം; ട്രംപിന്റെ വാഗ്‌ദാനത്തെ സ്വാഗതം ചെയ്യുന്നതായി പാകിസ്ഥാന്‍
ഇസ്ലാമാബാദ് , വെള്ളി, 11 നവം‌ബര്‍ 2016 (09:15 IST)
കശ്‌മീര്‍ വിഷയത്തില്‍ മധ്യസ്ഥനാകാമെന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്‌ദാനം സ്വാഗതം ചെയ്യുന്നതായി പാകിസ്ഥാന്‍. പാക് വിദേശകാര്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥനായി ഇടപെടാമെന്ന് ആയിരുന്നു ട്രംപിന്റെ വാഗ്‌ദാനം.
 
ട്രംപ് ഭരണകൂടവുമായി സഹകരിച്ച് മുന്നോട്ടു പോകാനുള്ള സന്നദ്ധതയും പാകിസ്ഥാന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിലാണ് ട്രംപ് ഇത്തരമൊരു വാഗ്‌ദാനം മുന്നോട്ട് വെച്ചിരുന്നത്. ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥനാകാന്‍ തയ്യാറാണെന്നായിരുന്നു ട്രംപിന്റെ വാഗ്‌ദാനം.
 
അതേസമയം, ട്രംപ് വിജയിച്ചത് പാകിസ്ഥാന് ആശങ്കയുണ്ട്. ട്രംപിന്റെ മുസ്ലിം വിരുദ്ധ നിലപാടും ഇന്ത്യയില്‍ അദ്ദേഹത്തിന് ബിസിനസ് സ്ഥാപനങ്ങള്‍ ഉള്ളതുമാണ് പാകിസ്ഥാന്റെ പേടിക്ക് കാരണം. ഇതെല്ലാം, പാകിസ്ഥാനെതിരായ നടപടി സ്വീകരിക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കുമോ എന്നാണ് പാകിസ്ഥാന്‍ നോക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ എ ടി എമ്മുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി; ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കും