Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാനഡയെ അമേരിക്കയുടെ 51ാമത്തെ സംസ്ഥാനമാക്കാം: വാഗ്ദാനവുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

കാനഡയെ അമേരിക്കയുടെ 51ാമത്തെ സംസ്ഥാനമാക്കാം: വാഗ്ദാനവുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 7 ജനുവരി 2025 (14:03 IST)
കാനഡയെ അമേരിക്കയുടെ 51മത്തെ സംസ്ഥാനമാക്കാമെന്ന വാഗ്ദാനവുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചതിന് പിന്നാലെയാണ് ട്രെംപിന്റെ വാഗ്ദാനം. കാനഡയിലെ മിക്ക പൗരന്മാര്‍ക്കും അമേരിക്കയോടൊപ്പം ചേരുന്നതില്‍ താല്പര്യം ഉണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കാനഡ അമേരിക്കയോട് ചേര്‍ന്നാല്‍ റഷ്യന്‍, ചൈനീസ് കപ്പലുകളുടെ ഭീഷണിയില്‍ നിന്ന് പൂര്‍ണ്ണമായി സുരക്ഷിതരാകുമെന്നും ട്രംപ് പറഞ്ഞു.
 
അതേസമയം നിര്‍ദ്ദേശത്തോടെ കാനഡയുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിന്‍ ട്രൂഡോയുടെ രാജിയ്ക്ക് പിന്നാലെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള യോഗം ഈയാഴ്ച നടക്കുമെന്ന് ലിബറല്‍ പാര്‍ട്ടി പ്രസിഡന്റ് സച്ചിത് മെഹറ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വായനയാണ് ലഹരി, കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം