Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്‍പത് വര്‍ഷത്തെ അധികാരത്തിന് അവസാനം; കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചു

Justin Trudeau

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 7 ജനുവരി 2025 (10:32 IST)
ഒന്‍പത് വര്‍ഷത്തെ അധികാരത്തിന് അവസാനം കുറിച്ചുകൊണ്ട് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചു. ജനപ്രീതി കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജി വാര്‍ത്തയും പുറത്തുവരുന്നത്. രണ്ടുമാസം മുമ്പ് ഇരുപതോളം എംപിമാര്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട കത്തില്‍ ഒപ്പു വച്ചിരുന്നു.
 
പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ രാജ്യ നേരിടുകയാണ്. കഴിഞ്ഞമാസം ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയും ആയ ക്രിസ്റ്റീന ഫ്രീലാന്‍ഡ് രാജി വച്ചിരുന്നു. ട്രൂഡോയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു രാജി. നേരത്തെ ജസ്റ്റിന്‍ ട്രൂഡോ ലിബറല്‍ പാര്‍ട്ടിയുടെ തലപ്പത്ത് നിന്ന് സ്ഥാനമൊഴിയുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എച്ച്എംപിവി കേസുകള്‍ ഇത് ആദ്യമായല്ല, കഴിഞ്ഞ വര്‍ഷം 20 കേസുകള്‍; ആശങ്ക വേണ്ട