Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്

ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണത്തെ കുറിച്ച് ട്രംപിനു നേരത്തെ അറിയാമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

രേണുക വേണു
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (08:36 IST)
Donald Trump and Netanyahu

Donald Trump: ഹമാസ് നേതാക്കളെ ഉന്നമിട്ട് കഴിഞ്ഞയാഴ്ച ഖത്തറില്‍ നടത്തിയ വ്യോമാക്രമണത്തെ കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 
 
ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണത്തെ കുറിച്ച് ട്രംപിനു നേരത്തെ അറിയാമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേകുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, 'ഇല്ല, ഇല്ല..അവര്‍ എന്നെ അറിയിച്ചിട്ടില്ല' എന്നാണ് ട്രംപ് മറുപടി നല്‍കിയത്. 
 
യുഎസ് പ്രസിഡന്റിനു ആക്രമണത്തെ കുറിച്ച് അറിയാമായിരുന്നെന്ന ആരോപണം ഇസ്രയേലും തള്ളിയിരുന്നു. ദോഹയിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ഓപ്പറേഷന്റെ പൂര്‍ണ ഉത്തരവാദിത്തം തങ്ങള്‍ക്കു മാത്രമാണെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്. 
 
നെതന്യാഹു ഇനി ഖത്തറില്‍ ആക്രമണം നടത്തില്ലെന്നും ട്രംപ് ഉറപ്പ് നല്‍കി. അതേസമയം, ഹമാസിനെ ലക്ഷ്യമിട്ട് വിദേശത്ത് ഇനിയും ആക്രമണം നടത്തിയേക്കും എന്നാണ് ബെന്യാമിന്‍ നെതന്യാഹുവിന്റെ നിലപാട്. സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്. അതിര്‍ത്തി കടന്നും അത് വിനിയോഗിക്കും. ഹമാസിന് ഒരിടത്തും സംരക്ഷണമില്ലെന്നും നെതന്യാഹു വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തടവുകാരുടെ എണ്ണം വര്‍ധിക്കുന്നു; അട്ടക്കുളങ്ങര ജയില്‍ മാറ്റി സ്ഥാപിക്കും, ആലപ്പുഴയില്‍ പുതിയ സബ് ജയില്‍

പടിഞ്ഞാറെ നടയില്‍ നെറ്റിയില്‍ ഡ്രില്ലിങ് മെഷീന്‍ തുളച്ചുകയറി കുഞ്ഞ് മരിച്ചു; പിതാവിന്റെ ആത്മഹത്യാ ശ്രമം പോലീസ് പരാജയപ്പെടുത്തി

Kerala Elections 2026: തുടര്‍ഭരണം വേണം, തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

അടുത്ത ലേഖനം
Show comments