നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്
തീരുമാനം ആധുനിക ചാന്ദ്രയാത്രകളില്‍ ചൈനയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്. 2480 കോടി ഡോളറില്‍ നിന്ന് 1880 കോടി ഡോളറിലേക്ക് ബജറ്റ് വെട്ടി ചുരുക്കാനാണ് നിര്‍ദ്ദേശം. ഈ തീരുമാനം ആധുനിക ചാന്ദ്രയാത്രകളില്‍ ചൈനയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ബഹിരാകാശ ഗവേഷണത്തില്‍ 230 കോടി ഡോളറും ഭൂമിശാസ്ത്ര ഗവേഷണത്തില്‍ 120 കോടി ഡോളറും വെട്ടി കുറയ്ക്കാനാണ് നിര്‍ദ്ദേശം. അന്താരാഷ്ട്ര ബഹിരാകാശ നിലയം 2030 ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി നിലയത്തിലെ സഞ്ചാരികളുടെ എണ്ണവും കുറയ്ക്കും.
നാസയുടെ ബജറ്റ് വെട്ടി കുറയ്ക്കുന്നതില്‍ ഇലോണ്‍ മസ്ജിന് വലിയ പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതോടൊപ്പം ചന്ദ്രനില്‍ മനുഷ്യരുടെ കോളനി നിര്‍മ്മിക്കാനുള്ള സ്‌പെയ്‌സ് എക്‌സ് പദ്ധതികള്‍ക്കായി 100 കോടി ഡോളര്‍ അനുവദിക്കാന്‍ നിര്‍ദ്ദേശവും ഉണ്ട്.