ഇന്ത്യയുമായി വ്യാപാരബന്ധം അവസാനിപ്പിക്കാനൊരുങ്ങി അമേരിക്ക

ഇതു സംബന്ധിച്ച് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൂചന നൽകി.

ചൊവ്വ, 5 മാര്‍ച്ച് 2019 (10:20 IST)
അമേരിക്ക:ഇന്ത്യൻ വിപണിയിൽ വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ  നീക്കം. 560 കോടി ഡോളർ മൂല്യം വരുന്ന ഇന്ത്യയിൽ നിന്നുളള കയറ്റുമതിക്ക് നികുതി ഈടാക്കേണ്ടതില്ലെന്ന നയം ഉപേക്ഷിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്. 
 
ഇന്ത്യയ്ക്കൊപ്പം തുർക്കിയുമായുളള വ്യാപാര സൗഹൃദവും ഉപേക്ഷിക്കാനാണ് അമേരിക്കയുടെ നീക്കം.ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ് (ജിഎസ്പി) പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ പദവി റദ്ദക്കാന്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞതായി ട്രംപ് കോണ്‍ഗ്രഷണല്‍ നേതാക്കള്‍ക്ക് എഴുതിയ കത്തില്‍ അറിയിച്ചു. ഉയര്‍ന്ന ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്ന് ട്രംപ് നിരവധി തവണ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
 
 
 ജിഎസ്പി പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്തൃ രാജ്യമാണ് ഇന്ത്യ. യുഎസ് ട്രേഡ് റെപ്രസന്‍റേറ്റീവ് ഓഫീസ് കണക്കനുസരിച്ച്‌ 2,700 കോടി ഡോളറാണ് ഇന്ത്യയുമായുള്ള യുഎസിന്‍റെ ചരക്കു സേവന വ്യാപാര കമ്മി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം തിരഞ്ഞെടുപ്പു കഴിഞ്ഞാലും ഞാൻ തന്നെ പ്രധാനമന്ത്രിയെന്ന് മോദി, അതിമോഹമാണെന്ന് കോൺഗ്രസ്