പൊതുതിരഞ്ഞെടുപ്പു കഴിഞ്ഞാലും താൻ തന്നെയായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന് നരേന്ദ്ര മോദി. പ്രധാനമന്ത്രിക്കസേരയിൽ നിന്നും എഴുന്നേൽക്കേണ്ട് ആവശ്യമില്ലെന്നും താൻ അവിടെ തന്നെ കാണുമെന്നു നരേന്ദ്ര മോദി പറഞ്ഞു.
പട്ടേൽ സമുദായത്തിലെ പ്രബല വിഭാഗമായ കഡ്‌വ പട്ടേലുകൾ നിർമിക്കുന്ന ആയിരം കോടിയുടെ ഉമിയാ മാതാ ക്ഷേത്രത്തിനു തറക്കല്ലിട്ടശേഷം പ്രസംഗിക്കുകയായിരുന്നു മോദി. റഫാൽ യുദ്ധ വിമാനങ്ങളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ രാജ്യത്തിന്റെ പ്രതിരോധ സാഹചര്യം തന്നെ മറ്റൊന്നാകുമായിരുന്നുവെന്നു മോദി പറഞ്ഞു.
റഫാൽ വിമാനത്തെക്കുറിച്ചു പറയുമ്പോൾ സാമാന്യബുദ്ധി ഉപയോഗിക്കണമെന്നു പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയ്തു. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ഗുജറാത്തിൽ മാരത്തൺ ഉദ്ഘാടനച്ചടങ്ങുകളിലാണു മോദി പങ്കെടുത്തത്.
അതേസമയം, വീണ്ടും പ്രധാനമന്ത്രിയാകാമെന്നത് മോദിയുടെ വെറും ആഗ്രഹം മാത്രമാണെന്നും അത് നടക്കില്ലെന്നും അറിയിച്ച് കൊൺഗ്രസും രംഗത്തെത്തിക്കഴിഞ്ഞു.