Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരഞ്ഞ കുട്ടിയെ ആദ്യം കൊഞ്ചിച്ചു, പിന്നെയും കരഞ്ഞപ്പോള്‍ ട്രംപ് ആ സ്‌ത്രീയോട് ഒരു വാക്കു പറഞ്ഞു; പിന്നെ ഒന്നും നോക്കിയില്ല ആ സ്‌ത്രീ കുഞ്ഞിനെയും കൊണ്ട് പുറത്തേക്കോടി

ജനങ്ങളെ അഭിസംബോധന ചെയ്‌തു പ്രസംഗിക്കുന്നതിനിടെയാണ് കുഞ്ഞ് കരഞ്ഞത്

donald trump
ന്യൂയോര്‍ക്ക് , ബുധന്‍, 3 ഓഗസ്റ്റ് 2016 (17:17 IST)
വിവാദ പ്രസ്‌താവനകളിലൂടെ ആരോപണങ്ങള്‍ നേരിടുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിവാദ ചുഴിയില്‍. വിര്‍ജീനിയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ കരഞ്ഞ കുഞ്ഞിനെയും അമ്മയേയും ഹാളില്‍ നിന്ന് പുറത്താക്കിയാണ് ട്രംപ് ഇത്തവണ കുടുങ്ങിയത്.

റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌തു പ്രസംഗിക്കുന്നതിനിടെയാണ് കുഞ്ഞ് കരഞ്ഞത്. പ്രസംഗം നിര്‍ത്തിയ ട്രം പ് കുഞ്ഞിന്റെ കരച്ചില്‍ നല്ലതാണെന്നും തനിക്ക് കുഞ്ഞുങ്ങളെ ഇഷ്‌ടമാണെന്നും കുട്ടി സുന്ദരനാണെന്നും പറഞ്ഞ് അമ്മയെ ആശ്വസിപ്പിക്കുകയും ചെയ്‌തു. അതിനു ശേഷം കുഞ്ഞ് കരായാന്‍ തുടങ്ങിയതോടെ ട്രംപ് തന്റെ മര്യാദകെട്ട സ്വഭാവം പുറത്തെടുക്കുകയായിരുന്നു.

കുഞ്ഞിന്റെ കരച്ചില്‍ പ്രസംഗത്തെ ബാധിക്കുമെന്ന തോന്നലില്‍ താന്‍ ആദ്യം പറഞ്ഞവയെല്ലാം തമാശയായി എടുത്താല്‍ മതിയെന്നും നിങ്ങള്‍ ഹാളില്‍ നിന്ന് പുറത്തേക്ക് പോകുന്നതില്‍ തെറ്റില്ലെന്നും പറയുകയായിരുന്നു. തുടര്‍ന്ന് സ്‌ത്രീ തന്റെ കുഞ്ഞുമായി പുറത്തേക്ക് പോകുകയും ചെയ്‌തു.

ട്രംപിന്റെ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പ്രസ്‌താവനകള്‍ ഇതിനകം പുറത്തു വന്നു കഴിഞ്ഞു. അദ്ദേഹത്തിന്റെ നിലപാടുകളാണ് ചില സമയങ്ങളില്‍ പുറത്തുവരുന്നതെന്ന് എതിരാളികള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ചെയ്‌തത് നല്ലതാണെന്നാണ് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി അനുയായികള്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൌദിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാന്‍ അടിയന്തിര നടപടികള്‍; മന്ത്രി കെ ടി ജലീല്‍ സൌദിയിലേക്ക് പോകും