Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുഴലിക്കാറ്റിനെ അണുബോംബിട്ട് തകർത്തുകൂടെ എന്ന് ട്രം‌പ്, തലയിൽ കൈവച്ച് ശാസ്ത്രലോകം

ചുഴലിക്കാറ്റിനെ അണുബോംബിട്ട് തകർത്തുകൂടെ എന്ന് ട്രം‌പ്, തലയിൽ കൈവച്ച് ശാസ്ത്രലോകം
, തിങ്കള്‍, 26 ഓഗസ്റ്റ് 2019 (12:46 IST)
ചുഴലിക്കാറ്റുകളെ അണുബോംബുകൾ ഉപയോഗിച്ച് തകർത്തുകൂടെ എന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ചോദിച്ചതാണ് ഇപ്പോൾ ശാസ്ത്രലോകത്തെ പ്രധാന ചർച്ചാ വിഷയം. കാലങ്ങളായി അമേരിക്ക നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റുകൾ. ഇതിനെ അമേരിക്കയിൽ എത്തുന്നതിന് മുൻപ് തന്നെ അണുബോംബ് ഉപയോഗിച്ച് തകർത്തുകൂടെ എന്ന് ട്രംപ് ചോദിച്ചതായാണ് റിപ്പോർട്ടുകൾ 
 
വാർത്താ പോർട്ടലായ ആക്സിയോസ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. 'ആഫ്രിക്കയുടെ തീരത്ത് രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾ അറ്റ്‌ലാന്റിക് സമുദ്രം കടന്നാണ് അമേരിക്കൻ തിരങ്ങളിൽ എത്തുന്നത്. ഇത് അമേരിക്കയിൽ എത്തുന്നതിന് മുൻപ് തന്നെ അണുബോംബിട്ട് തകർത്തുകൂടെ' എന്ന് വൈറ്റ് ഹൗസിൽ വച്ച് നടന്ന ചർച്ചയിൽവച്ച്  ട്രംപ് ചോദിച്ചതായാണ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 
ആദ്യമായല്ല ട്രംപ് ഈ ചോദ്യം ഉന്നയിക്കുന്നത്. 2017ലും സമാനമായ പ്രതികരണം ട്രംപ് നടത്തിയിരുന്നു. എന്നാൽ അന്ന് ബോംബ് ഉപയോഗിച്ച് ചുഴലിക്കാറ്റുകളെ തടഞ്ഞുകൂടെ എന്നത് ഇപ്പോൾ അണുബോംബ് ആയി എന്ന് മാത്രം. എന്നാൽ ഇതിനെ കുറിച്ച് വൈറ്റ് ഹൗസ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.  
 
ചുഴലിക്കാറ്റിനെ അണുബോംബിട്ട് നശിപ്പിക്കുക എന്നത് അമേരിക്കയിൽ തന്നെ അണുബോംബിടുന്നതിന് തുല്യമാണ് എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ചുഴലിക്കാറ്റിന്റെ ഒത്ത നടുക്ക് ബോംബ് വർഷിച്ചാൽ പോലും കാറ്റിന്റെ ശക്തിയെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കില്ല. സ്ഫോടത്തെ തുടർന്നുണ്ടാകുന്ന അണുവികിരണം കാറ്റിനൊപ്പം അമേരിക്കയിലേക്കും മറ്റു പ്രദേസങ്ങളിലേക്കും എത്തും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയവിവാഹം; വിവാഹ വേഷം അഴിക്കും മുൻപേ നവദമ്പതിമാർക്ക് ദാരുണാന്ത്യം