Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ നിറത്തെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ?

ഈ നിറത്തെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ?
, ശനി, 24 ഓഗസ്റ്റ് 2019 (20:13 IST)
ഓരോരുത്തർക്കും ഓരോ നിറത്തോടായിരിക്കും താൽപ്പര്യമുണ്ടാകുക. ആ താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നാം എന്തും തിരഞ്ഞെടുക്കുന്നത്. എന്നാൽ ആ ഇഷ്‌ട നിറത്തിന് പിറകിൽ നമ്മുടെ സ്വഭാവ ഗുണങ്ങൾ ഒളിച്ചിരിപ്പുണ്ടെന്ന് എത്രപേർക്കറിയാം? ഓരോ നിറങ്ങൾക്കും ഓരോ പ്രത്യേകതകളാണുള്ളത്.
 
കറുപ്പ് നിറം ഇഷ്‌ടമല്ലാത്തവർ വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാകൂ. നിറങ്ങളിൽ അഴക് കറുപ്പിന് തന്നെയാണ്. കറുപ്പ് ഇഷ്‌ടനിറമായുള്ളവർക്ക് മനോധൈര്യം കൂടുതലായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഇവരുടെ സ്വഭാവം മറ്റൊരാൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല. അടുത്തിടപഴകുമ്പോഴും ഇവരുടെ മനസ്സിലുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുകയുമില്ല. സ്വന്തം ഇഷ്‌ടപ്രകാരം എല്ലാ കാര്യങ്ങളും ചെയ്യാൻ താൽപ്പര്യമുള്ളവരായിരിക്കും.
 
മറ്റുള്ളവർ പറയുന്നത് കേൾക്കുമെങ്കിലും ആ കാര്യങ്ങൾ പ്രാവർത്തികമാക്കില്ല. എല്ലാ കാര്യങ്ങളും കൃത്യസമയത്തുതന്നെ പറയുന്ന ആളായിരിക്കും. സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണിവർ. മറ്റുള്ളവരെ കൃത്യമായി മനസ്സിലാക്കാനുള്ള ശേഷി ഇവർക്കുണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനായകചതുര്‍ത്ഥി ദിനത്തില്‍ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍