Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ തയ്യാറായില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

കൊവിഡ് മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ തയ്യാറായില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

അഭിറാം മനോഹർ

, ചൊവ്വ, 7 ഏപ്രില്‍ 2020 (10:31 IST)
മലേറിയയുടെ പ്രതിരോധ മരുന്നായ  ഹൈഡ്രോക്‌സിക്ലോറോക്വിന്റെ അമേരിക്കയിലോട്ടുള്ള കയറ്റുമതി ഇന്ത്യ നിർത്തുകയാണെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കോവിഡ് രോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂല നിലപാട് എടുത്തില്ലെങ്കിൽ തിരിച്ചടുയുണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
 
രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തിൽ മരുന്നുകളുടെയും കൊവിഡ് ബാധിതരുടെ ചികിത്സയ്‌ക്ക് ആവശ്യമായ മെദിക്കൽ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യൻ സർക്കാർ നേരത്തെ നിരോധിച്ചിരുന്നു.അമേരിക്കയിൽ നിലവിൽ കൊവിഡ് മരണങ്ങൾ 10,000 കടന്ന സാഹചര്യത്തിലാണ് ട്രംപ് ആവശ്യവുമായി ഇന്ത്യയെ സമീപിച്ചത്.ശനിയാഴ്ച്ചയാണ് മരുന്നുകൾ കയറ്റി അയക്കുവാനായി ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാരാഷ്ട്രയിൽ 120 പേർക്ക് കൂടി കൊറോണ, ആകെ രോഗികൾ 868, മരണം 52 ആയി