Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുബായിയില്‍ എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി

ദുബായിയില്‍ എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി

ശ്രീനു എസ്

, വെള്ളി, 29 ജനുവരി 2021 (14:53 IST)
ദുബായിയില്‍ എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. കൊവിഡ് വീണ്ടും ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഏത് രാജ്യത്ത് നിന്നും എത്തുന്നവര്‍ക്കും ഈ നിബന്ധന ബാധകമാണ്. ഈമാസം 31 മുതലാണ് പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുന്നത്.
 
അതേസമയം പരിശോധനാഫലങ്ങളുടെ കാലാവധി 96 മണിക്കൂറില്‍ നിന്നും 72 മണിക്കൂറാക്കിയിട്ടുണ്ട്. കൊവിഡ് ഫലം വരുന്നതുവരെ ക്വാറന്റൈനിലിരിക്കുകയും പോസിറ്റീവാണെങ്കില്‍ 10 ദിവസം കൂടി ഹോം ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്യണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിയ്ക്കാൻ കേന്ദ്ര സർക്കാർ