Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രൂരമായ ബലാത്സംഗം, കൊടിയ പീഡനം; പ്രതീക്ഷയറ്റ് ഈ സ്‌ത്രീകള്‍!

ഈ ക്യാമ്പില്‍ ക്രൂരമായ ബലാത്സംഗത്തിനിരയാകുന്നത് ആയിരക്കണക്കിന് സ്‌ത്രീകള്‍

ക്രൂരമായ ബലാത്സംഗം, കൊടിയ പീഡനം; പ്രതീക്ഷയറ്റ് ഈ സ്‌ത്രീകള്‍!
പാരിസ് , തിങ്കള്‍, 13 ഫെബ്രുവരി 2017 (08:11 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ആക്രമണം ഭയന്ന് ഫ്രാന്‍‌സില്‍ അഭയം പ്രാപിച്ച അഭയാര്‍ഥികളെ ബലാത്സംഗത്തിനിരയാക്കുന്നതായി റിപ്പോര്‍ട്ട്. മനുഷ്യക്കടത്തുകാരാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ള സ്‌ത്രീകളെ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നത്.

ബ്രിട്ടനിലത്തെിക്കുമെന്ന ഉറപ്പിലാണ് ആയിരങ്ങള്‍ മനുഷ്യക്കടത്തുകാര്‍ക്കൊപ്പം ചെര്‍ന്നത്. പീഡനങ്ങള്‍ക്ക് പുറമെ ഭക്ഷണമോ തണുപ്പുമാറ്റാന്‍ കമ്പിളിയോ മനുഷ്യക്കടത്തുകാര്‍ അഭയാര്‍ഥികള്‍ക്ക് നല്‍കുന്നില്ല. പാരിസിലെ ദുന്‍കിര്‍ക് അഭയാര്‍ഥി ക്യാമ്പിലാണ് കൊടിയ പീഡനങ്ങള്‍ ഉണ്ടാകുന്നതെന്ന് സ്‌ത്രീകളും കുട്ടികളും വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് അടച്ചുപൂട്ടിയതിനു ശേഷമാണ് പീഡനങ്ങള്‍ വ്യാപകമായത്. ക്യാമ്പ് അടച്ചതിനുശേഷം 350ഓളം കുട്ടികളെ ബ്രിട്ടന്‍ ഏറ്റെടുക്കുമെന്ന് ധാരണയായിരുന്നു. ഇവിടെ 2000ത്തോളം അഭയാര്‍ഥികളുണ്ടെന്നാണ് കണക്ക്. അതില്‍ 100 പേര്‍ ഉറ്റവരില്ലാതെ കഴിയുന്ന കുട്ടികളാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംഘർഷത്തിടെ ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു; തൃശൂരിൽ ഇന്ന് ഹർത്താൽ