Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഘർഷത്തിടെ ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു; തൃശൂരിൽ ഇന്ന് ഹർത്താൽ

തൃശൂരിൽ ഇന്ന് ഹർത്താൽ

സംഘർഷത്തിടെ ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു; തൃശൂരിൽ ഇന്ന് ഹർത്താൽ
മുക്കാട്ടുകര , തിങ്കള്‍, 13 ഫെബ്രുവരി 2017 (07:48 IST)
തൃശൂർ മുക്കാട്ടുകരയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു. മുക്കാട്ടുകര സ്വദേശി നിർമൽ ആണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് തൃശൂർ ജില്ലയിൽ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു.

ഞായറാഴ്ച രാത്രി കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് നിർമലിന് കുത്തേറ്റത്. ഉടൻ തന്നെ നിർമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭയപ്പെടില്ലെന്ന് ശശികല; കൂവത്തൂരിലെ റിസോര്‍ട്ടില്‍ ചര്‍ച്ചകള്‍ സജീവം - പുതിയ നീക്കവുമായി ഒപിഎസ്