ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറുകളില്‍ ഒന്നായ ഈഫല്‍ ടവറിന്റെ ഉയരം കൂടി. 20 അടി ഉയരമാണ് കൂടിയത്. ടവറിന് മുകളില്‍ പുതിയ കമ്മ്യൂണിക്കേഷന്‍ ആന്റിന സ്ഥാപിച്ചതോടെയാണ് ഉയരം കൂടിയത്. 6 (20 അടി) മീറ്ററാണ് ഈ ആന്റിനയുടെ ഉയരം. ഇപ്പോള്‍ ഈഫല്‍ ടവറിന്റെ ഉയരം 1063 അടിയായി. ഹെലിക്കോപ്ടര്‍ ഉപയോഗിച്ചാണ് ആന്റിന ടവറിന് മുകളില്‍ സ്ഥാപിച്ചത്. ഇത് ഈഫല്‍ ടവറിന്റെ ചരിത്രത്തിലെ അപൂര്‍വവും അഭിമാന കരവുമായ നിമിഷമാണെന്ന് ഈഫല്‍ ടവര്‍ കമ്പനിയുടെ പ്രസിഡന്റ് മാര്‍ട്ടിന്‍സ് പറഞ്ഞു.