Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രംപ് തന്നെ പ്രസിഡന്റ്; കാത്തിരുന്ന ആ പ്രഖ്യാപനം എത്തി

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ആകും

ട്രംപ് തന്നെ പ്രസിഡന്റ്; കാത്തിരുന്ന ആ പ്രഖ്യാപനം എത്തി
വാഷിംഗ്‌ടണ്‍ , ചൊവ്വ, 20 ഡിസം‌ബര്‍ 2016 (09:41 IST)
അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാകുമെന്ന് ഉറപ്പായി. പ്രസിഡന്റ് ആകുന്നതിന് ഭൂരിപക്ഷം നേടാന്‍ ആവശ്യമുള്ള 270 ഇലക്‌ടറല്‍ കോളജ് വോട്ടുകള്‍ ഉറപ്പിച്ചതോടെയാണ് ഇത്.
 
ഇതോടെ അമേരിക്കയുടെ 45 ആമത് പ്രസിഡന്റ് ട്രംപ് തന്നെയാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജനുവരി ആറിന് ഉണ്ടാകും. ട്രംപിന് 304 ഉം ഹിലരിക്ക് 227 ഉം ഇലക്‌ടറല്‍ വോട്ടുകളാണ് ലഭിച്ചത്. ഏഴ് ഇലക്‌ടറല്‍ കോളജ് അംഗങ്ങള്‍ കൂറുമാറി വോട്ട് രേഖപ്പെടുത്തി. ഇലക്‌ടറല്‍ കോളജ് കണ്‍വെന്‍ഷന്‍ വൈറ്റ് ഹൌസില്‍ വെച്ച് ആയിരുന്നു നടന്നത്.
 
ആഴ്ചകള്‍ക്ക് മുമ്പ് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആയിരുന്ന ഹിലരി ക്ലിന്റണെ ട്രംപ് പരാജയപ്പെടുത്തിയിരുന്നു. ജനുവരി 20ന് ട്രംപ് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി അധികാരമേല്‍ക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ നോട്ടുപ്രതിസന്ധി ഫെബ്രുവരിയില്‍ തീരുമെന്ന് എസ് ബി ഐ