രാജ്യത്തെ നോട്ടുപ്രതിസന്ധി ഫെബ്രുവരിയില്‍ തീരുമെന്ന് എസ് ബി ഐ
രാജ്യത്തെ നോട്ടുപ്രതിസന്ധി ഫെബ്രുവരിയില്‍ തീരുമെന്ന് എസ് ബി ഐ
മുന്തിയ നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത നോട്ടു പ്രതിസന്ധി ഫെബ്രുവരിയോടെ പരിഹരിക്കപ്പെടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ് ബി ഐയുടെ സാമ്പത്തിക ഗവേഷണവിഭാഗത്തിന്റേതാണ് വിലയിരുത്തല്‍.
ഇപ്പോള്‍ രാജ്യത്ത് ഉടലെടുത്തിരിക്കുന്ന നോട്ടുക്ഷാമം മാസങ്ങള്‍ നീളില്ലെന്നാണ് എസ് ബി ഐയുടെ ‘എക്കോറാപ്’ പഠനറിപ്പോര്‍ട്ട് പറയുന്നത്. അസാധുവാക്കിയ നോട്ടിന്റെ അമ്പതു ശതമാനം ഡിസംബര്‍ അവസാനത്തോടെ വിതരണത്തിനെത്തുമെന്നാണ് ‘എക്കോറാപ്’ കണക്കു കൂട്ടുന്നത്.
രാജ്യത്തെ വിവിധ സെക്യൂരിറ്റിപ്രസുകളില്‍ രാപകലില്ലാതെ അച്ചടി നടക്കുകയാണ്. ജനുവരിയോടെ 75 ശതമാനം വിതരണത്തിനെത്തും. ഫെബ്രുവരി അവസാനത്തോടെ 78-88 ശതമാനം നോട്ട് വിതരണത്തിന് എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഫെബ്രുവരിയോടെ പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെടുമെന്ന് എസ് ബി ഐയുടെ ചീഫ് ഇക്കണോമിക് അഡ്വൈസര്‍ സൌമ്യ കാന്തിഘോഷിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.