Webdunia - Bharat's app for daily news and videos

Install App

Elon Musk Exits Donald Trump Government: 'എന്റെ സമയം അവസാനിച്ചു'; ട്രംപ് സര്‍ക്കാരുമായുള്ള ബന്ധത്തിനു ഫുള്‍സ്റ്റോപ്പിട്ട് ഇലോണ്‍ മസ്‌ക്; തര്‍ക്കം?

അതേസമയം മസ്‌കും ട്രംപും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉള്ളതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

രേണുക വേണു
വ്യാഴം, 29 മെയ് 2025 (09:38 IST)
Elon Musk and Donald Trump

Elon Musk Exits Donald Trump Government: യുഎസിലെ ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരുമായുള്ള ബന്ധം അവസാനിപ്പിച്ച് ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌ക്. യുഎസ് സര്‍ക്കാരിന്റെ പ്രത്യേക സര്‍ക്കാര്‍ ഏജന്‍സിയായ ഡോജില്‍ (ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഗവര്‍ണമെന്റ് എഫിഷ്യന്‍സി - DOGE) നിന്ന് മസ്‌ക് പടിയിറങ്ങി. മസ്‌ക് ഡോജിന്റെ തലവനായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. 
 
ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നും ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചുവെന്നും മസ്‌ക് പറഞ്ഞു. ട്രംപിന് നന്ദി അറിയിച്ചാണ് മസ്‌കിന്റെ പടിയിറക്കം. ഡോജ് ദൗത്യം കാലക്രമേണ യുഎസിന്റെ ഭരണകാര്യങ്ങളില്‍ ശക്തിപകരുമെന്നും മസ്‌ക് പറഞ്ഞു. 
 
അതേസമയം മസ്‌കും ട്രംപും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉള്ളതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഡോജില്‍ തുടരാന്‍ മസ്‌ക് ആഗ്രഹിക്കാത്തതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കെതിരെ മസ്‌ക് പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചെലവ് ബില്‍ വര്‍ധിക്കുന്നത് ബജറ്റ് കമ്മി വര്‍ധിപ്പിക്കുകയും ഡോജ് ടീമിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതായി മസ്‌ക് വിമര്‍ശിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Govindhachamy: തളാപ്പ് ഭാഗത്ത് ഗോവിന്ദച്ചാമിയെ കണ്ടു; പേരുവിളിച്ചതോടെ ഓടി, ശക്തമായ തിരച്ചിലുമായി പോലീസ്

ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം ചെറുതാണ്, സുരേന്ദ്രന്റെ മനോനില പരിശോധിക്കണം: ജയരാജന്‍

Govindachamy: ഇരുമ്പഴി മുറിച്ച നിലയില്‍, ജയിലിന്റെ പിന്നിലെ മതില്‍ചാടി രക്ഷപ്പെട്ടു; ഗോവിന്ദചാമിക്കായി തെരച്ചില്‍ ഊര്‍ജിതം

Govindachamy: പീഡന-കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയില്‍ ചാടി

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് റീമയും ഭര്‍ത്താവും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

അടുത്ത ലേഖനം
Show comments