Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആവശ്യസമയത്ത് സഹായിച്ചില്ല, ഇറ്റലിയോട് മാപ്പ് ചോദിച്ച് യൂറോപ്യൻ യൂണിയൻ

ആവശ്യസമയത്ത് സഹായിച്ചില്ല, ഇറ്റലിയോട് മാപ്പ് ചോദിച്ച് യൂറോപ്യൻ യൂണിയൻ
, വെള്ളി, 17 ഏപ്രില്‍ 2020 (20:07 IST)
കൊവിഡ് മഹാമാരി ഇറ്റലിയിൽ പടർന്നുപിടിക്കുന്ന ആദ്യഘട്ടത്തിൽ സഹായിക്കാൻ തയ്യാറാവാത്തതിൽ ഇറ്റലിയോട് മാപ്പ് പറഞ്ഞ് യൂറോപ്യൻ യൂണിയൻ.യൂറോപ്യന്‍ കമ്മീഷന്‍ പ്രസിന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് ക്ഷമാപണം നടത്തിയത്.
 
ഇറ്റലിക്ക് സഹായം വേണ്ടപ്പോള്‍ സഹായിക്കാന്‍ തയ്യാറാവാതിരുന്നതിന് ന്യായികരണമില്ല. അതിജീവിക്കാൻ പരസ്‌പര സഹായം വേണമെന്ന് തിരിച്ചറിയാൻ വൈകി. ഇന്ന് യൂറോപ്പിലെ ഒട്ടേറെയിടങ്ങളിൽ നിന്നും സേവനങ്ങൾ ലഭിക്കുന്നുണ്ട്.നാം പരസ്പരം ചേര്‍ത്തുപിടിക്കുന്നു. യഥാര്‍ഥ യൂറോപ്പ് ഒന്നായി നില്‍ക്കുന്നു. കൊറോണയ്ക്ക് ശേഷമുള്ള പ്രതിസന്ധിയില്‍ നിന്നും യൂറോപ്പിനെ വീണ്ടെടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ബജറ്റിനെ മുഴുവനായും പ്രയോജനപ്പെടുത്തുമെന്നും ഉർസുല വോൺ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് ചികിത്സയ്‌ക്ക് ഹോമിയോ മരുന്നുകൾ ഉപയോഗിക്കില്ലെന്ന് സർക്കാർ