Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് ചികിത്സയ്‌ക്ക് ഹോമിയോ മരുന്നുകൾ ഉപയോഗിക്കില്ലെന്ന് സർക്കാർ

കൊവിഡ് ചികിത്സയ്‌ക്ക് ഹോമിയോ മരുന്നുകൾ ഉപയോഗിക്കില്ലെന്ന് സർക്കാർ
, വെള്ളി, 17 ഏപ്രില്‍ 2020 (18:32 IST)
കൊവിഡ് രോഗികളിൽ ഹോമിയോ മരുന്നുകൾ പ്രയോഗിക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം  ഹോമിയോ ചികിത്സ ശാഖയെ  ഉപയോഗപ്പെടുത്താൻ സംസ്ഥാന സർക്കാർ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകനായ എം എസ് വിനീത് നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.
 
2020 മാർച്ച് ആറിന് മരുന്നുകളുടെ പട്ടിക സഹിതമാണ് ആയുഷ് മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു.പല സംസ്ഥാനങ്ങളും ഈ നിർദേശം നടപ്പിലാക്കിയെങ്കിലും ധാരാളം ഹോമിയോ ക്ലിനിക്കുകൾ പ്രവർത്തിക്കുന്ന കേരളത്തിൽ നടപ്പാക്കിയില്ല. ഹോമിയോ പ്രതിരോധ ഔഷധമെന്ന നിലയിൽ നൽകിയിരുന്നെങ്കിൽ സംസ്ഥാനത്ത് രോഗം ഇത്രയും വ്യാപകമാവുകയില്ലായിരുന്നുവെന്നും ചൂണ്ടികാണിച്ചായിരുന്നു ഹർജി. എന്നാൽ കൊവിഡ് ചികിത്സയ്‌ക്കും പ്രതിരോധത്തിനുമായി അലോപ്പതി മരുന്നുകൾ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ഒരാൾക്ക് മാത്രം രോഗം, 10 പേർക്ക് രോഗമുക്തി, ആശ്വാസതീരത്ത് കേരളം