സംശയത്തെ തുടര്‍ന്ന് ഭാര്യ ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് കൊലപ്പെടുത്തിയ പ്രതി അറസ്‌റ്റില്‍. പാകിസ്ഥാന്‍ സ്വദേശിയായ അജ്മൽ എന്നയാളാണ് ഭാര്യയെ കൂടാതെ മക്കൾ, ഭാര്യാ മാതാവ്, ഭാര്യയുടെ സഹോദരിമാർ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന അജ്മൽ ഏതാനും ദിവസം മുൻപാണ് മുൾട്ടാനിൽ എത്തിയത്. ജോലിക്കായി സൗദിയിലേക്ക് പോകുമ്പോള്‍ ഭാര്യ കിരണ്‍ മറ്റു ബന്ധങ്ങള്‍ സ്ഥാപിക്കുന്നുണ്ടെന്ന സംശയമാണ് അജ്‌മലിനെ കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചത്. അജ്മൽ ഇയാളുടെ പിതാവ്, സഹോദരൻ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
സംഭവദിവസം പിതാവിനും സഹോദരനും ഒപ്പം ഭാര്യവീട്ടിൽ ഇയാൾ എത്തിയ അജ്മൽ ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് കിരണിന് നേര്‍ക്ക് വെടിയുതിര്‍ത്തു. ഇത് തടയാന്‍ ശ്രമിച്ച ഭാര്യാ മാതാവിന് വെടിയേറ്റതിന് പിന്നാലെ രണ്ട് സഹോദരിമാര്‍ക്ക് നേര്‍ക്കും പ്രതിവെടിവച്ചു.
വെടിവയ്‌പ്പില്‍ ഭാര്യാ പിതാവ്, ഭാര്യാ സഹോദരൻ എന്നിവര്‍ക്ക് പരുക്കേറ്റു. അജ്‌മലിന്റെ സഹോദരനും പിതാവും ഈ സമയം വീട്ടിലുള്ള മറ്റുള്ളവരെ മുറിയിൽ പൂട്ടിയിടുകയും വീടിന് തീ വയ്‌ക്കുകയും ചെയ്‌തു. അജ്മലിന്റെ രണ്ടുമക്കളും മറ്റു രണ്ടു സ്ത്രീകളും പൊള്ളലേറ്റാണ് മരിച്ചത്. എട്ടു പേർ സംഭവ സ്ഥലത്ത് വച്ചും ഗുരുതരമായി പരുക്ക് പറ്റിയ ഒരാൾ നിഷാന്തർ ആശുപത്രിയിലും വച്ചാണ് മരിച്ചത്.