Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊലീസുകാർ ഹെൽമെറ്റില്ലാതെ ബൈക്കോടിച്ചാൽ ഇനി എസ്‌പിമാർക്ക് പണികിട്ടും !

പൊലീസുകാർ ഹെൽമെറ്റില്ലാതെ ബൈക്കോടിച്ചാൽ ഇനി എസ്‌പിമാർക്ക് പണികിട്ടും !
, തിങ്കള്‍, 1 ജൂലൈ 2019 (18:32 IST)
ഹെൽമെറ്റ് ധരിക്കതെ ബൈക്കോടിക്കുന്നതടക്കമുള്ള നിയമലംഘനങ്ങൾ തടയേണ്ട പൊലീസ് തന്നെ കുറ്റക്കാരായാലോ. ഇത്തരം സംഭവങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ കർശന നടപടി തന്നെ സ്വീകരിക്കുകയാണ് കേരള പൊലീസ്. കീഴുദ്യോഗസ്ഥരായ പൊലീസുകാർ ഹെൽമെറ്റ് ധരിക്കാതെ ബൈക്കോടിച്ചാൽ ഇനി എസ്‌പി‌മാർ മറുപടി പറയേണ്ടി വരും.
 
കീഴുദ്യോഗസ്ഥർ ഡ്യൂഡി സമയത്തും അല്ലാത്തപ്പോഴും ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ എസ്‌പിമാരെ ചുമതലപ്പെടുത്തി പൊലീസ് ആസ്ഥാനത്തുനിന്നും ഉത്തരവ് ഇറക്കിയതായാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ പൊലീസുകാർ പിടിക്കപ്പെട്ടാൽ അഭ്യന്തര നടപടികൾ സ്വീകരിച്ചേക്കും.
 
ഉത്തർപ്രദേശിൽ 305 പൊലീസുകാരും, തമിഴ്നാട്ടിൽ 102 പൊലീസുകാരും ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വഹനങ്ങൾ ഓടിച്ചതിന് പിടിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് കേരള പൊലീസ് ഇക്കാര്യത്തിൽ മുൻകരുതൽ സ്വീകരിക്കാൻ തീരുമാനിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജര്‍മന്‍ യുവതി ലിസ എവിടെ ?; അമ്മയ്‌ക്ക് അയച്ച സന്ദേശത്തില്‍ മതം മാറുന്നതിനെ കുറിച്ച് സൂചന - അന്വേഷണം ശക്തമാക്കി പൊലീസ്