Webdunia - Bharat's app for daily news and videos

Install App

ഭാര്യ ചതിക്കുന്നുവെന്ന്; കുടുംബത്തിലെ ഒമ്പത് പേരെ കൊന്നു, വീടിന് തീയിട്ടു - ഭര്‍ത്താവും ബന്ധുക്കളും അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 1 ജൂലൈ 2019 (19:32 IST)
സംശയത്തെ തുടര്‍ന്ന് ഭാര്യ ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് കൊലപ്പെടുത്തിയ പ്രതി അറസ്‌റ്റില്‍. പാകിസ്ഥാന്‍ സ്വദേശിയായ അജ്മൽ എന്നയാളാണ് ഭാര്യയെ കൂടാതെ മക്കൾ, ഭാര്യാ മാതാവ്, ഭാര്യയുടെ സഹോദരിമാർ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന അജ്മൽ ഏതാനും ദിവസം മുൻപാണ് മുൾട്ടാനിൽ എത്തിയത്. ജോലിക്കായി സൗദിയിലേക്ക് പോകുമ്പോള്‍ ഭാര്യ കിരണ്‍ മറ്റു ബന്ധങ്ങള്‍ സ്ഥാപിക്കുന്നുണ്ടെന്ന സംശയമാണ് അജ്‌മലിനെ കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചത്. അജ്മൽ ഇയാളുടെ പിതാവ്, സഹോദരൻ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

സംഭവദിവസം പിതാവിനും സഹോദരനും ഒപ്പം ഭാര്യവീട്ടിൽ ഇയാൾ എത്തിയ അജ്മൽ ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് കിരണിന് നേര്‍ക്ക് വെടിയുതിര്‍ത്തു. ഇത് തടയാന്‍ ശ്രമിച്ച ഭാര്യാ മാതാവിന് വെടിയേറ്റതിന് പിന്നാലെ രണ്ട് സഹോദരിമാര്‍ക്ക് നേര്‍ക്കും പ്രതിവെടിവച്ചു.

വെടിവയ്‌പ്പില്‍ ഭാര്യാ പിതാവ്, ഭാര്യാ സഹോദരൻ എന്നിവര്‍ക്ക് പരുക്കേറ്റു. അജ്‌മലിന്റെ സഹോദരനും പിതാവും ഈ സമയം വീട്ടിലുള്ള മറ്റുള്ളവരെ മുറിയിൽ പൂട്ടിയിടുകയും വീടിന് തീ വയ്‌ക്കുകയും ചെയ്‌തു. അജ്മലിന്റെ രണ്ടുമക്കളും മറ്റു രണ്ടു സ്ത്രീകളും പൊള്ളലേറ്റാണ് മരിച്ചത്. എട്ടു പേർ സംഭവ സ്ഥലത്ത് വച്ചും ഗുരുതരമായി പരുക്ക് പറ്റിയ ഒരാൾ നിഷാന്തർ ആശുപത്രിയിലും വച്ചാണ് മരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments