അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ സൈനിക ഹോസ്പിറ്റലിൽ ഉണ്ടായ അക്രമത്തിൽ 19 പേരെങ്കിലും മരിച്ചതായും 50 പേർക്കെങ്കിലും പരുക്കേറ്റതായും രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആശുപത്രിയുടെ പ്രവേശന കവാടത്തിനു സമീപം രണ്ടു ബോംബ് സ്ഫോടങ്ങളാണ് ആദ്യം ഉണ്ടായത്. ഇതിന് പിന്നാലെ ആശുപത്രിക്കുള്ളിലും വെടിവെയ്‌പ് ഉണ്ടായതായി ദൃക്‌സാക്ഷികൾ പറയുന്നു.പരുക്കേറ്റ അഫ്ഗാൻ സുരക്ഷാ ഭടൻമാരെയും താലിബാനുകാരെയും ചികിത്സിക്കുന്ന ആശുപത്രിയിലാണ് അക്രമണമുണ്ടായത്. ഇതിന് മുൻപ് 2017ൽ ഇതേ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ 30 പേർ മരിച്ചിരുന്നു.