താലിബാന്‍ അനുകൂല പോസ്റ്റുകളെ ഫേസ്ബുക്ക് വിലക്കി. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെയാണ് ഫേസ്ബുക്കിന്റെ നടപടി. കൂടാതെ താലിബാനുമായി ബന്ധമുള്ള വാട്‌സാപ്പ് അക്കൗണ്ടുകളും നീക്കം ചെയ്യുമെന്നും അറിയിപ്പുണ്ട്. താലിബാന്‍ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാലാണ് നീക്കം. കാലങ്ങളായി താലിബന്‍ തങ്ങളുടെ ആശയങ്ങളെ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്.
താലിബാനെ പുകഴ്ത്തുകയും സ്തുതിക്കുന്നവരുടേയും അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്നും അറിയിപ്പുണ്ട്. ഇതിനായി അഫ്ഗാന്‍ ഭാഷ അറിയാവുന്ന വിദഗ്ധരെ ഫേസ്ബുക്ക് നിയോഗിക്കും.