Select Your Language

Notifications

webdunia
webdunia
webdunia
webdunia

താലിബാൻ ഭീകരസംഘടന: വിലക്കേർപ്പെടുത്തി ഫെയ്‌സ്‌ബുക്ക്

താലിബാൻ ഭീകരസംഘടന: വിലക്കേർപ്പെടുത്തി ഫെയ്‌സ്‌ബുക്ക്
, ചൊവ്വ, 17 ഓഗസ്റ്റ് 2021 (14:10 IST)
താലിബാനും താലിബാൻ അനുകൂല പോസ്റ്റുകൾക്കും ഫെയ്‌സ്‌ബുക്കിന്റെ വിലക്ക്. താലിബാനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ഫെയ്‌സ്ബുക്ക് തിങ്കളാഴ്ച അറിയിച്ചു. അതേസമയം താലിബാൻ ആശയവിനിമയത്തിന് ഫെയ്‌സ്‌ബുക്കിന്റെ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 
 
അഫ്‌ഗാനിലെ സാഹചര്യം കമ്പനി സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നും വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും ഇതിനുള്ള മറുപടിയായി ഫെയ്‌സ്‌ബുക്ക് പറഞ്ഞു. ട്വിറ്ററിലും ആയിരക്കണക്കിന് ഫോളോവേഴ്‌സ് ആണ് താലിബാനുള്ളത്. സമാധാനപരമായ അന്താരാഷ്ട്ര ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാന്‍ വ്യക്തമാക്കുമ്പോഴും താലിബാൻ ആധിപത്യത്തിന് കീഴിൽ അഫ്ഗാന്‍ ജനതയുടെ മനുഷ്യവകാശങ്ങളും അഭിപ്രായസ്വാതന്ത്രയും സ്ത്രീകളുടെ സ്വാതന്ത്രവും നഷ്ടമാകുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചന നൽകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐഎസ് ബന്ധം: കണ്ണൂരിൽ രണ്ട് യുവതികൾ പിടിയിൽ