Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രംപിനെതിരെയുള്ള നിരോധനം മാറ്റില്ല, ഒരു പ്രസിഡന്റും ഞങ്ങളുടെ നയങ്ങള്‍ക്ക് അതീതനല്ല: ഫേസ്ബുക്ക് സിഒഒ

ട്രംപിനെതിരെയുള്ള നിരോധനം മാറ്റില്ല, ഒരു പ്രസിഡന്റും ഞങ്ങളുടെ നയങ്ങള്‍ക്ക് അതീതനല്ല: ഫേസ്ബുക്ക് സിഒഒ

ശ്രീനു എസ്

, ബുധന്‍, 13 ജനുവരി 2021 (09:33 IST)
ട്രംപിനെതിരെയുള്ള നിരോധനം മാറ്റാന്‍ പദ്ധതിയില്ലെന്നും ഒരു പ്രസിഡന്റും ഞങ്ങളുടെ നയങ്ങള്‍ക്ക് അതീതനല്ലെന്നും ഫേസ്ബുക്ക് സിഒഒ ഷെറിന്‍ സാന്‍ഡ്‌ബെര്‍ഗ് പറഞ്ഞു. റോയിട്ടേഴ്‌സ് നെക്‌സ്റ്റ് കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുഎസ് ക്യാപിറ്റോള്‍ കെട്ടിടത്തിലേക്ക് ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തെ പ്രോത്സാഹിപ്പിച്ചതിനാണ് ഫേസ്ബുക്ക് ട്രംപിന്റെ അക്കൗണ്ട് നിരോധിച്ചത്.
 
ട്രംപിന്റെ അകൗണ്ട് നിരോധിച്ചതില്‍ സന്തോഷമുണ്ടെന്നും ജനാധിപത്യത്തിനെതിരെ ആരുപ്രവര്‍ത്തിച്ചാലും ഞങ്ങള്‍ ഇത്തരം നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ അകൗണ്ട് അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചുകൊണ്ട് ഫേസ്ബുക്ക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് ഒരു നീണ്ട പോസ്റ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
 
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ അധികാരകൈമാറ്റം നടത്തുന്നതില്‍ തടസം നില്‍ക്കാന്‍ ട്രംപ് ആഗ്രഹിക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഞങ്ങളുടെ സേവനം തുടര്‍ന്നും ഉപയോഗിക്കാന്‍ അവസരം നല്‍കിയാല്‍ അപകടസാധ്യത കൂടുമെന്ന് ഞങ്ങള്‍ കരുതുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ അനിശ്ചിതകാലത്തേക്ക് മരവിപ്പിക്കുകയാണെന്ന് സക്കര്‍ബര്‍ഗ് കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിപ്പൂരിൽ സിബിഐ റെയ്ഡ്; കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്നും അരക്കിലോയിലധികം സ്വർണവും പണവും പിടികൂടി