വിരട്ടലേറ്റു, സുക്കർബർഗ് ഇനി എല്ലാം പറയും; 8.70 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു
വിരട്ടലേറ്റു, സുക്കർബർഗ് ഇനി എല്ലാം പറയും; 8.70 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു
വ്യക്തിഗത വിവരങ്ങൾ ചോർന്നുവെന്ന സ്ഥിരീകരണം വന്നതിന് പിന്നാലെ ഫേസ്ബുക്ക് സിഇഒ മാർക് സുക്കർബർഗ് യുഎസ് പ്രതിനിധിസഭാ സമിതിക്കു (കോൺഗ്രഷനൽ കമ്മിറ്റി) മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം.
ഈ മാസം 11ന് സുക്കര്‍ബര്‍ഗ് ഹാജരാകുമെന്നു ഹൗസ് എനർജി ആൻഡ് കൊമേഴ്സ് കമ്മിറ്റി വ്യക്തമാക്കി.
കോൺഗ്രഷനൽ കമ്മിറ്റി മുമ്പില്‍ താന്‍ എത്തില്ലെന്നും തന്റെ പ്രതിനിധിയാകും എത്തുകയെന്നുമാണ് ആദ്യം സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, അധികൃതര്‍ നിലപാട് കടുപ്പിച്ചപ്പോള്‍ അദ്ദേഹം നിലപാട് മാറ്റുകയയിരുന്നു.
ഡേറ്റാവിവാദം ശക്തമാവുകയും ഉപയോക്താക്കളോടു പരസ്യമായി മാപ്പുപറയേണ്ടി വരികയും ചെയ്യേണ്ട സാഹചര്യം സംജാതമായതോടെയാണു ഫേസ്ബുക്ക് മേധാവിക്ക് മനംമാറ്റമുണ്ടായത്.
8.70 കോടി അക്കൗണ്ടുകളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർന്നതായിട്ടാണ് ഫേസ്ബുക്കിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ ബ്ലോഗിലൂടെ വെളിപ്പെടുത്തിയത്. വ്യക്തിഗത വിവരങ്ങൾ ചോർന്നതിൽ 11 ലക്ഷം അക്കൗണ്ടുകൾ യുകെയിൽ നിന്നുള്ളത് ആണെന്നാണ് റിപ്പോർട്ട്.