Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ പണിമുടക്ക്; സിപിഎമ്മിനെയും സര്‍ക്കാരിനെയും പരിഹസിച്ച് ജോയ് മാത്യു

സംസ്ഥാനത്തെ പണിമുടക്ക്; സിപിഎമ്മിനെയും സര്‍ക്കാരിനെയും പരിഹസിച്ച് ജോയ് മാത്യു

Joy mathew
കൊച്ചി , തിങ്കള്‍, 2 ഏപ്രില്‍ 2018 (12:14 IST)
സ്ഥിരം തൊ​​​ഴി​​​ൽ എ​​​ന്ന വ്യ​​​വ​​​സ്ഥ ഒ​​​ഴി​​​വാ​​​ക്കി നി​​​ശ്ചി​​​ത​​​കാ​​​ല തൊ​​​ഴി​​​ൽ എ​​​ന്ന രീ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് പണിമുടക്കുന്ന സംഘടനകളെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. സി പി എമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ചാണ് അദ്ദേഹം ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടിരിക്കുന്നത്.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

തൊഴില്‍ സുരക്ഷയെന്നത് ഒരു ഗവര്‍മ്മെന്റിന്റേയും ഔദാര്യമല്ല, നിരവധി പോരാട്ടങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശമാണത്. അതിനെതിരെ ‘പണിമുടക്കാഘോഷ’മല്ലാതെ മറ്റൊന്നും പരീക്ഷിക്കാനോ ചിന്തിക്കാനോ ആവാത്ത വിപ്ലവ(!) പാര്‍ട്ടികളും അവര്‍ ഭരിക്കുന്ന കേരളവും

തൊഴിലവകാശങ്ങള്‍ക്ക് വേണ്ടി 250 ദിവസമായി സമരം ചെയ്യുന്ന നഴ്‌സ്മാരുടെ കാര്യം തീരുമാനിക്കാനാകാത്ത വിപ്ലവ സര്‍ക്കാര്‍ വര്‍ഷം കഴിഞ്ഞിട്ടും വയല്‍ക്കിളി സമരത്തെ ധാര്‍ഷ്ട്യം കൊണ്ട് നേരിടുന്ന വിപ്ലവ സര്‍ക്കാര്‍ വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെയുള്ള ആഘോഷാവധിക്ക് പൊതു പണിമുടക്കിന്റെ പേരില്‍ ഒരു ദിവസം കൂടി സമ്മാനിച്ച് കൊണ്ട് കേരളീയരെ ഹര്‍ഷപുളകിതരാക്കിയ വിപ്ലവ സര്‍ക്കാരിന്നഭിവാദ്യങ്ങള്‍ ശ്രദ്ധിക്കുക നോക്കുകൂലികാര്‍ക്ക് ഈ നിയമം കൊണ്ട് യാതൊരു കോട്ടവും സംഭവിക്കുന്നില്ല

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാർത്താ അവതാരക കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്‌തു; വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി