Publish Date: Wed, 20 Oct 2021 (10:35 IST)
Updated Date: Wed, 20 Oct 2021 (10:39 IST)
സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക് പേര് മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ മാര്‍ക് സുക്കര്‍ബര്‍ഗ് കമ്പനിയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. ഒക്ടോബര്‍ 28നാണ് വാര്‍ഷിക സമ്മേളനം നടക്കുന്നത്. ദി വെര്‍ജ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഫേസ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫേസ്ബുക്കിന്റെ മെറ്റാവേഴ്‌സ് എന്ന പദ്ധതി സാക്ഷാത്കരിക്കുന്നതിനാണ് പുതിയ നീക്കം. ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനും സാധിക്കുന്ന ഷെയേര്‍ഡ് വെര്‍ച്വല്‍ സ്‌പേസാണ് മെറ്റാവേഴ്‌സ്.