Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നാറില്‍ ഹൃദയരോഗ നിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ വ്യക്തിക്ക് ഹൃദയാഘാതം വന്നു

Idukki
മൂന്നാറില്‍ ഹൃദയരോഗ നിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ വ്യക്തിക്ക് ഹൃദയാഘാതം വന്നു. മൂന്നാര്‍ ഇന്റഗ്രല്‍ സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊസൈറ്റിയും മൂന്നാര്‍ ടാറ്റാ ആശുപത്രിയും ചേര്‍ന്ന് വിഎസ്എസ് ഹാളില്‍ നടത്തിയ കാന്‍സര്‍-ഹൃദയ രോഗ നിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ ആള്‍ക്കാണ് ഹൃദയാഘാതം വന്നത്. മധ്യവയസ്‌കനായ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. മൂന്നാര്‍ കോളനി നിവാസിയായ ഇയാളെ മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാധാരണക്കാര്‍ക്ക് തിരിച്ചടി ഇന്ധനവില; ഒരുമാസത്തിനിടെ ഡീസലിന് കൂടിയത് ആറര രൂപ