വ്യാജന്‍മാരെല്ലാം കുടുങ്ങും; ഫേക്ക് ഐഡികള്‍ ഫേസ്‌ബുക്ക് പൂട്ടിക്കുന്നു - പണികിട്ടിയത് 30,000 അക്കൗണ്ടുകള്‍ക്ക്
വ്യാജ ഫേസ്‌ബുക്ക് അക്കൌണ്ടുകള്‍ പൂട്ടിക്കുന്നു
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാജ ഐഡികള്‍ പിടികൂടാനുള്ള നീക്കം ശക്തമാക്കി ഫേസ്ബുക്ക്. ലോകത്താകെയുള്ള അക്കൌണ്ടുകള്‍ പരിശോധിക്കാനും ഫേക്ക് ഐഡികള്‍ കണ്ടെത്തിയാല്‍ ബ്ലോക്ക് ചെയ്യാനുമാണ് ഫേസ്ബുക്കിന്റെ തീരുമാനം.
പരിശോധനയില്‍ വ്യാജ ആക്കൌണ്ടാണെന്ന് മനസിലായാല്‍ ആ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയും ചെയ്യും. ശരിയായ രേഖകള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ഈ അക്കൗണ്ട് ഇല്ലാതാകും.
ആക്ടിവിറ്റി പാറ്റേണ്‍ നോക്കിയാണ് അക്കൗണ്ട് വ്യാജനാണോ എന്ന് ഫേസ്‌ബുക്ക് പരിശോധിക്കുന്നത്. ഫ്രാന്‍സില്‍ ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ നടപടി ആരംഭിച്ചതോടെ ഇല്ലാതായത് 30,000 അക്കൗണ്ടുകളോളമാണ്. മറ്റു രാജ്യങ്ങളിലുമുള്ള വ്യാജ അക്കൌണ്ടുകള്‍ പിടികൂടാനുള്ള പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ് ഫേസ്‌ബുക്ക് അധികൃതര്‍.