Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇമെയിൽ വിവാദം: ഹിലറി ക്ലിന്റനെതിയായ അന്വേഷണത്തിൽ വ്യാപക എതിർപ്പ്

എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിയുടെ നീക്കത്തിൽ പരക്കെ എതിർപ്പ്

ഇമെയിൽ വിവാദം: ഹിലറി ക്ലിന്റനെതിയായ അന്വേഷണത്തിൽ വ്യാപക എതിർപ്പ്
വാഷിങ്ടൺ , തിങ്കള്‍, 31 ഒക്‌ടോബര്‍ 2016 (10:40 IST)
ഹിലറിയുടെ ഇമെയിൽ വിവാദത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനുള്ള എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിയുടെ നീക്കത്തിൽ പരക്കെ എതിർപ്പ്. സ്റ്റേറ്റ് സെക്രട്ടറിയായിരിക്കേ വസതിയിൽ സ്വകാര്യ ഇമെയിൽ സെർവർ വച്ച ഹിലറിയുടെ വിവാദ നടപടിയില്‍ കേസെടുക്കാൻ വിസമ്മതിച്ച കോമി വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ ഈ വിവരങ്ങൾ പുറത്തുവിട്ടതാണ് പ്രശ്നമായത്.

അതേസമയം, പുതിയ ഇമെയിൽ വിവാദത്തിന്റെ വാർത്ത പുറത്തുവന്നതോടെ ഹിലറിയുടെ ലീഡ് കുറഞ്ഞതായി എബിസി ന്യൂസ്, വാഷിങ്ടൺ പോസ്റ്റ് സർവേയിൽ വ്യക്തമാക്കുന്നുണ്ട്. ട്രംപിനു 45 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളതെങ്കില്‍ ഹിലറിക്ക് 46 ശതമാനം പേരുടെ പിന്തുണയുണ്ട്. രാഷ്ട്രീയ ലാക്കോടെ മാത്രമുള്ള നീക്കമാണ് ഇതെന്നാണ് ഹിലറി പക്ഷം ആരോപിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലവർഷവും തുലാവര്‍ഷവും കുറഞ്ഞു; സംസ്ഥാനത്തെ വരൾച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചു