ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയിദിന്റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാന്‍, ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്

അഭിറാം മനോഹർ
വ്യാഴം, 1 മെയ് 2025 (15:27 IST)
Hafiz Saeed
ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെയും ജമാത്ത് ഉദ് ധവയുടെയും മേധാവിയായ ഭീകരന്‍ ഹാഫിസ് സയ്യീദിന്റെ സുരക്ഷ പാകിസ്ഥാന്‍ സര്‍ക്കാരും ചാരസംഘടനയായ ഐഎസ്‌ഐയും ചേര്‍ന്ന് ശക്തിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടാണ് ഈ നീക്കമെന്നാണ് ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
ലാഹോറിലെ ജനസാന്ദ്രതയേറിയ ജനവാസകേന്ദ്രത്തിലാണ് സയീദിനെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷയ്ക്കായി എസ്എസ്ജി കമാന്‍ഡോകളെയും വിന്യസിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ താമസിക്കുന്ന പ്രദേശത്തിന് ചുറ്റുമായി സാധാരണക്കാരുടെ വീടുകളും പള്ളികളുമാണ് ഉള്ളതെന്നാണ് സൂചന.
 
2008ലെ മുംബൈ ഭീകരാക്രമണത്തില്‍ ഹാഫിസ് സയ്യീദിന്റെ പങ്ക് സ്ഥിരീകരിച്ചിരുന്നു.പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലും ഹഫീസ് സയ്യീദിന്റെ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയ്ക്ക് പങ്കുണ്ടായിരുന്നു. നിലവില്‍ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഭീകരനാണ് ഹഫീസ് സയ്യീദ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അടുത്ത ലേഖനം
Show comments