വിദേശനാണയം ഇല്ലാത്തതിനാല്‍ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ ക്ഷാമം രൂക്ഷമായതോടെ ശ്രീലങ്കയില്‍ ജനം തെരുവിലിറങ്ങി. സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാന്‍ മാര്‍ച്ച് എഴിനു ശ്രീലങ്കന്‍ രൂപയുടെ മൂല്യം 15% കുറച്ചതോടെ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു.
രാജ്യത്ത് ഇന്ധനക്ഷാമം അതിരൂക്ഷമായി. പെട്രോളിനും ഡീസലിനും 40 ശതമാനം വില വര്‍ധിച്ചു. പെട്രോള്‍ വില ലീറ്ററിന് 283 ശ്രീലങ്കന്‍ രൂപയും ഡീസലിന് 176 രൂപയുമാണ്. ഒരു ലീറ്റര്‍ പാലിന് 263 രൂപയും ഒരു കിലോഗ്രാം അരിക്ക് 448 രൂപയുമാണ് വില. (1 ശ്രീലങ്കന്‍ രൂപ = 29 ഇന്ത്യന്‍ പൈസ). വൈദ്യുതനിലയങ്ങള്‍ അടച്ചുപൂട്ടിയതോടെ രാജ്യത്തൊട്ടാകെ ദിവസം ഏഴര മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി.