Webdunia - Bharat's app for daily news and videos

Install App

ആശുപത്രിക്ക് തീപിടിച്ച് 31പേര്‍ മരിച്ചു; പലരുടെയും നി​ല ഗു​രു​ത​രം - മരണസംഖ്യ ഉയര്‍ന്നേക്കും

ആശുപത്രിക്ക് തീപിടിച്ച് 31പേര്‍ മരിച്ചു; പലരുടെയും നി​ല ഗു​രു​ത​രം - മരണസംഖ്യ ഉയര്‍ന്നേക്കും

Webdunia
വെള്ളി, 26 ജനുവരി 2018 (11:40 IST)
ദക്ഷിണ കൊറിയയിലെ ആശുപത്രിക്ക് തീപിടിച്ച് 31പേര്‍ മരിച്ചു. സംഭവത്തിൽ എഴുപതോളം പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇ​വ​രി​ൽ പലരുടെയും നി​ല ഗു​രു​ത​ര​മാ​യതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. അ​ഗ്നി​ശ​മ​ന​സേ​ന സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 7–30നാണ് സംഭവം. തെക്കന്‍ നഗരമായ മിരിയാംഗിലെ ഹൃദ്രോഗ ചികിത്സയ്ക്ക് പേരുകേട്ട സീജോംഗ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

ആശുപത്രിയിലെ എമർജൻസി മുറിയിൽനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച സമയത്ത് ഏതാണ്ട് ഇരുനൂറോളം രോഗികളും ജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്നു. കെട്ടടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് അഗ്നിബാധയുണ്ടായതെന്ന് ദൃസാക്ഷികള്‍ വ്യക്തമാക്കി.  

പ്രാ​യ​മാ​യ​വ​ര​ട​ക്കം നൂ​റോ​ളം രോ​ഗി​ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദക്ഷിണകൊറിയൻ തലസ്ഥാനമായ സിയോളിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള നഗരമാണ് മിരിയാംഗ്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments